വൈകുന്നേരം ചായയ്ക് തയ്യാറാക്കാം ചിക്കന്‍ പത്തിരി
ചേരുവകൾ
ചിക്കന്‍: 150 ഗ്രാം
മഞ്ഞള്‍പ്പൊടി: 10 ഗ്രാം
ഉപ്പ്: ആവശ്യത്തിന്
ഉള്ളി അരിഞ്ഞത്: 50 ഗ്രാം
പച്ചമുളക്: അഞ്ച് ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 10 ഗ്രാം
മല്ലിയില അരിഞ്ഞത്: 15 ഗ്രാം
കറിവേപ്പില: അഞ്ച് ഗ്രാം
മഞ്ഞള്‍പ്പൊടി: അഞ്ച് ഗ്രാം
പെരുംജീരകം: അഞ്ച് ഗ്രാം
കുരുമുളക് പൊടിച്ചത്: അഞ്ച് ഗ്രാം
ഗരംമസാല: അഞ്ച് ഗ്രാം
എണ്ണ: 50 മില്ലി
മാവിന്
ആട്ട: 100 ഗ്രാം
ഓയില്‍: 20 മില്ലി
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
ആട്ടയും എണ്ണയും ഉപ്പും ഒരു പാത്രത്തിലെടുത്ത് നന്നായി കുഴയ്ക്കുക. പാകത്തിന് ചൂടുവെള്ളമൊഴിച്ച് കുഴച്ച് മാവ് തയ്യാറാക്കി മാറ്റിവയ്ക്കാം.
അടുത്തതായി ചിക്കന്‍, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വേവിച്ച ശേഷം ചെറിയ കഷണങ്ങളാക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഉളളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം അതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, പെരും ജീരകം, ഗരംമസാല, കുരുമുളക്, മല്ലിയില അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് അഞ്ചുമിനിറ്റ് വഴറ്റുക. ശേഷം ചൂടാറാനായി മാറ്റിവെക്കുക.
ഇനി തയ്യാറാക്കിയ മാവ് പത്തിരിക്ക് വേണ്ടി ചെറിയ വലിപ്പത്തില്‍ പരത്തുക. തയ്യാറാക്കിയ ഫില്ലിങ് നടുവില്‍ വയ്ക്കാം. ഒരു പത്തിരികൂടി ഉണ്ടാക്കി ഇതിന് മുകളില്‍ വെച്ച ശേഷം വശങ്ങള്‍ പ്രെസ്സ് ചെയ്ത് എടുക്കുക. എണ്ണയില്‍ വറുത്ത് കോരാം.