ചൂടോടെ കഴിക്കാം ചിക്കൻ പക്കാവട
ചേരുവകൾ
ചിക്കൻ : 200 ഗ്രാം
സവാള : 2 എണ്ണം
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വലുത് : 1 കഷണം
കറിവേപ്പില : 2 തണ്ട്
ഗരം മസാല : അര ടീ സ്പൂൺ
മഞ്ഞൾപൊടി: അര ടീ സ്പൂൺ
മുളകുപൊടി : 2 ടീ സ്പൂൺ
കടലപ്പൊടി : 2 ടേബ്ൾ സ്പൂൺ
അരിപ്പൊടി : 2 ടേബ്ൾ സ്പൂൺ
ഉപ്പ്, വെള്ളം : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് നീളത്തിൽ കട്ടിതീരെ കുറച്ച് മുറിച്ച സവാള, കറിവേപ്പില, ചെറുതായി മുറിച്ച ഇഞ്ചി, പച്ചമുളക് എന്നിവ പൊടികൾ ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് ഇടുക. ഇതിലേക്ക് ചെറുതായി മുറിച്ച ചിക്കൻ (ബോൺലെസ് പീസ്) ഇടുക. വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യണം. എണ്ണ ചൂടാകുമ്പോൾ കുറച്ച് എടുത്ത് പക്കാവട ഷേപ്പിലാക്കിയ ശേഷം അതിലേക്ക് ഇടുക. ഒരുവശം ഫ്രൈ ആയി വരുമ്പോൾ മറിച്ചിടണം. കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് നല്ല ക്രിസ്പിയായി ഫ്രൈ ചെയ്ത് ചൂടോടെ കറുമുറാ തിന്നാം.