തട്ടുകട സ്റ്റൈലിൽ ചിക്കൻ ഫ്രൈ തയ്യാറാക്കാം

fry
fry

ചേരുവകൾ

ചിക്കൻ-  1 കിലോഗ്രാം

മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ

കാശ്മീരി മുളകുപൊടി–1 ടേബിൾ സ്പൂൺ

കോൺഫ്ലവർ – -1 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വിനാഗിരി – 1 1/2 ടേബിൾ സ്പൂൺ

മൈദ – 1 1/2 ടേബിൾ സ്പൂൺ

അരിപ്പൊടി-1 1/2 ടേബിൾ സ്പൂൺ

വെളിച്ചെണ്ണ – ആവശ്യത്തിന്

ഉണക്ക മുളക് പൊടിച്ചത്- 1 ടീസ്പൂൺ

കുരുമുളക് പൊടി – 1/4 ടേബിൾ സ്പൂൺ

ഗരം മസാലപ്പൊടി-1/4 ടേബിൾ സ്പൂൺ

കോഴിമുട്ട – 1 എണ്ണം

ഇഞ്ചി – 2 ടേബിൾ സ്പൂൺ

വെളുത്തുള്ളി- 2 ടേബിൾ സ്പൂൺ

മല്ലിപ്പൊടി പച്ചമുളക്- 5, 6  എണ്ണം

തയ്യാറാക്കുന്നവിധം

ചിക്കനിൽ ഈ മസാലപ്പൊടികളും ഉപ്പും നാരങ്ങാനീരും അരിപ്പൊടിയും എല്ലാകൂടി നന്നായി പേസ്റ്റ് ആക്കുക. ശേഷം ഇത് കുറഞ്ഞത് ഒരു 15 മിനിറ്റ് എങ്കിലും മാറ്റിവെയ്ക്കുക. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.
 

Tags