ചിക്കന്‍ ഫ്രൈഇങ്ങനെ തയ്യാറാക്കൂ
ആവശ്യമുള്ള ചേരുവകള്‍:
ചിക്കന്‍ - അരക്കിലോ
കശ്മിരീ മുളക് പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
നാരങ്ങ നീര് - ഒരു ചെറിയ സ്പൂണ്‍
കുരുമുളക് പൊടി - ഒരു സ്പൂണ്‍
മൈദ - രണ്ട് മൂന്ന് സ്പൂണ്‍
തേങ്ങ ചിരകിയത് - രണ്ട് സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഗരംമസാല പൊടി - അല്‍പം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - മൂന്ന് സ്പൂണ്‍
കറിവേപ്പില - രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച് അതിലേക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഗരംമസാല, തേങ്ങ ചിരകിയത് മൈദ, നാരങ്ങ നീര് എന്നിവയെല്ലാം മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. പിന്നീട് ഇത് അരമണിക്കൂര്‍ നല്ലതുപോലെ സെറ്റ് ആവുന്നതിന് വേണ്ടി മാറ്റി വെക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് പാനില്‍ എണ്ണയൊഴിച്ച് അതിലേക്ക് ചിക്കന്‍ ഓരോന്നായി ഇട്ട് വറുത്തെടുക്കാം. വറുത്തെടുത്ത് കഴിഞ്ഞാല്‍ അതിലേക്ക് കറിവേപ്പില ചേര്‍ക്കാം. നല്ല കിടിലന്‍ ചിക്കന്‍ ഫ്രൈ തയ്യാര്‍.