കൊതിയൂറും വറുത്തരച്ച നാടൻ ചിക്കൻ കറി തയ്യാറാക്കാം
ചേരുവകള്‍
ചിക്കന്‍- രണ്ടര കിലോ
സവാള- 3
ചെറിയുള്ളി- കാല്‍ കപ്പ്
വെളുത്തുള്ളി, ഇഞ്ചി- കാല്‍ കപ്പ്
മുളകുപൊടി- രണ്ടു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
ഗരംമസാല- ഒന്നര ടേബിള്‍ സ്പൂണ്‍
എണ്ണ- ആവശ്യത്തിന്
തേങ്ങാക്കൊത്ത്
ഉണക്കമുളക്- 2
കുരുമുളകുപൊടി- രണ്ടര ടേബിള്‍ സ്പൂണ്‍
കറിവേപ്പില
തേങ്ങ വറുത്തരച്ചത്- ഒരു മുറി തേങ്ങയുടെ
തയ്യാറാക്കുന്ന വിധം
സവാള, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ എണ്ണയൊഴിച്ച് തവയില്‍ വഴറ്റുക. ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റി ചിക്കന്‍ ഇടുക. ആവശ്യത്തിന് വെള്ളമൊഴിച്ച് പകുതി വേവാകുമ്പോള്‍ അരപ്പ് ചേര്‍ക്കാം. കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക. എണ്ണയില്‍ കറിവേപ്പില, ഉണക്കമുളക്, തേങ്ങാക്കൊത്ത് എന്നിവ വഴറ്റി കറിയില്‍ ചേര്‍ക്കാം.