ഇന്നത്തെ ചായക്കടി ചിക്കൻ ക്രീമി പാൻട്രീസ് ആയാലോ

ChickenCreamyPantries
ChickenCreamyPantries

ആവശ്യമുള്ള സാധനങ്ങള്‍

    വേവിച്ച ചിക്കന്‍- അരക്കപ്പ്
    സവാള - ഒന്ന്
    കാപ്സിക്കം - അരക്കഷ്ണം
    പച്ചമുളക് - ഒന്ന്
    ഗാര്‍ലിക് പൗഡര്‍ - അര ടേബിള്‍ സ്പൂണ്‍
    മുളകുപൊടി - അര ടീസ്പൂണ്‍
    കോക്കനട്ട് മില്‍ക്ക് - അരക്കപ്പ്
    സമൂസാ ഷീറ്റ് - പത്ത്

ചിക്കൻ ക്രീമി പാൻട്രീസ് തയ്യാറാക്കുന്ന വിധം

പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. ശേഷം പച്ചമുളക്, കാപ്സിക്കം, ഗാര്‍ലിക് പൗഡര്‍ എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക. നന്നായി വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് പാകത്തിന് ഉപ്പും മുളകും ചേര്‍ത്ത് വേവിച്ച ചിക്കന്‍ പിച്ചി കഷണങ്ങളാക്കി ഇടാം. ഇതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം കാല്‍ ഗ്ലാസ് ചൂട് വെള്ളത്തില്‍ മൂന്ന് ടീസ്പൂണ്‍ കോക്കനട്ട് പൗഡര്‍ കലക്കിയത് ഒഴിച്ച് വീണ്ടും ഇളക്കാം. കുറുകിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നിറക്കി ചൂടാറാന്‍ വയ്ക്കാം.

ഇനി സമൂസാഷീറ്റ് ഗുണന ചിഹ്നത്തിന്റെ ആകൃതിയില്‍ (ഒന്നിന് മുകളില്‍ ഒന്നായി) വെച്ച് തയ്യാറാക്കിയ ഫില്ലിങ് നടുവില്‍ നിരത്തുക. ശേഷം വശങ്ങള്‍ മടക്കി ചതുരത്തിലാക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കാം.

Tags