വ്യത്യസ്തമായ രുചിയിൽ ഒരു റോൾ ഉണ്ടാക്കാം ..
ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ -200ഗ്രാം
ഉള്ളി -മൂന്ന് എണ്ണം
പച്ചമുളക് -രണ്ട് എണ്ണം
ഇഞ്ചി -ചെറിയ കഷണം
വെളുത്തുള്ളി -നാല് അല്ലി
ചെറിയ ജീരകം പൊടിച്ചത് -ഒരു ടീ സ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്
ഗരംമസാല -അര ടീസ്പൂൺ
കുരുമുളക് -മുക്കാൽ ടീസ്പൂൺ
മുളക്പൊടി -ഒരു ടേബിൾസ്പൂൺ
എണ്ണ -രണ്ട് ടേബിൾസ്പൂൺ
പാൽ -മുക്കാൽ കപ്പ്
ഉപ്പ് -ആവശ്യത്തിന്
മൈദ -ഒരു കപ്പ്
അരിപ്പൊടി -അര കപ്പ്
നെയ്യ് -ഒരു ടേബിൾ സ്പൂൺ
ബട്ടർ - ഒരു ടേബിൾ സ്പൂൺ
കുക്കുമ്പർ -അര കഷണം
ചീസ്-ആവശ്യത്തിന്
തയാറാക്കുന്നവിധം
ആദ്യം ചിക്കൻ കുറച്ച് വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ചതച്ചത്, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി, മുളക്പൊടി, പാകത്തിന് ഉപ്പും ചേർത്തു നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് വേവിച്ചെടുത്ത ചിക്കൻ ചെറുതായി ക്രഷ് ചെയ്ത് ഇട്ടുകൊടുക്കുക. കുരുമുളക്, മല്ലിയില, ഗരംമസാല, ജീരകം പൊടിച്ചത് എന്നിവ ചേർത്തു വഴറ്റിയെടുക്കുക.
മാവ് തയാറാക്കാനായി ഒരു പാത്രത്തിൽ അരിപ്പൊടിയും മൈദയും ആവശ്യത്തിന് പാലും ഉപ്പും ചേർത്തു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. എന്നിട്ട് അത് വട്ടത്തിൽ പരത്തി ചുട്ടെടുക്കുക. രണ്ടുവശവും മൊരിഞ്ഞതിനുശേഷം ബട്ടറും നെയ്യും കൂടി ചൂടാക്കി അത് ഇതിലേക്കു പുരട്ടുക. ചൂടോടെ ചീസും തയ്യാറാക്കിവെച്ച ചിക്കൻമസാലയും നീളത്തിൽ അരിഞ്ഞ കുക്കുമ്പറും ചേർത്തു റോൾ ചെയ്തെടുക്കുക. ഇഷ്ടമുള്ള രീതിയിൽ കട്ട് ചെയ്യാം. സ്വാദിഷ്ടമായ ചിക്കൻ ചീസ്റോൾ റെഡി.