ഇതാ ഒരു വെറൈറ്റി സ്നാക്ക്

chicken
chicken

അവശ്യമുള്ളവ:
    
ചിക്കൻ (ലെഗ് പീസ്) - 5 എണ്ണം
    മൈദ - 1 കപ്പ്
    സവാള - 1
    കറിവേപ്പില - അവശ്യത്തിന്
    ഇഞ്ചി - ഒരു കഷ്ണം
    വെളുത്തുള്ളി - 5 അല്ലി
    മുളകുപൊടി -1/2 ടീസ്പൂൺ
    മഞ്ഞൾപൊടി -1/2 ടീസ്പൂൺ
    ചിക്കൻ മസാല- 1/2 ടീസ്പൂൺ
    കുരുമുളക് പൊടി 1/2 ടീസ്പൂൺ
    ഉപ്പ് - ആവശ്യത്തിന്
    വെളിച്ചെണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
    മുട്ട - 1
    ബ്രഡ് - പൊടിച്ചെടുക്കാൻ
    ചീസ് - 1 കപ്പ്‌

തയാറാക്കുന്നവിധം:
ചിക്കൻ വെളുത്തുള്ളിയും ഉപ്പും കുരുമുളക്‌ പൊടിയും ചേർത്ത് വേവിച്ചെടുക്കുക. എന്നിട്ട് ചിക്കന്‍റെ എല്ല് മാറ്റിയെടുത്ത് പിച്ചിവേർത്തിരിക്കുക അതിലേക്ക് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, മസാല പൊടികൾ, ഉപ്പ്‌ എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

പിന്നീട് മൈദ മാവ് തയ്യാറാക്കാം. മൈദ അൽപം ഉപ്പും ചൂടുവെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ ബോൾസ് ആക്കി ചെറിയ റൗണ്ട് ഷെയ്പ്പിൽ പരത്തിയെടുക്കുക. ഇങ്ങനെ പരത്തിയെടുത്ത മൈദ മാവിൽ നേരത്തെ തയ്യാറാക്കിയ മസാലകൂട്ട് കുറച്ച് ഫിൽ ചെയ്യുക. അതിന് മുകളിൽ ചീസ് ചെറുതായി മുറിച്ച് വെക്കുക

എന്നിട്ട് നമ്മൾ മാറ്റിവെച്ച ചിക്കന്‍റെ എല്ല് ഒരുഭാഗം അതിനുള്ളിലും ബാക്കിഭാഗം പുറത്തേക്ക് കാണുംവിധവും വെച്ചിട്ട് മൈദ മാവ് കൊണ്ട് കവർ ചെയ്യുക. ചിക്കൻ ലെഗ് പീസ് ഷെയ്‌പ്പിൽ ആക്കണം. എന്നിട്ട് ഇത് മുട്ടയിലും ബ്രഡ്‌ പൊടിയിലും മുക്കിയെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുക.

Tags