സ്പെഷ്യൽ ചിക്കൻ ബിരിയാണി തയ്യാറാക്കിയാലോ...

google news
Manjali Biryani

വേണ്ട ചേരുവകൾ...

ചിക്കൻ                           500 ​ഗ്രാം
ബസ്മതി അരി               750 ​ഗ്രാം
സവാള                            4 എണ്ണം
ചെറിയ ഉള്ളി              12 എണ്ണം
ഇഞ്ചി                       ഒരു ചെറിയ കഷ്ണം 
 വെളുത്തുള്ളി           10 എണ്ണം (ഇടത്തരം)
 പച്ചമുളക്                     6 എണ്ണം
പുതിനയില മല്ലിയില  ആവശ്യത്തിന് 
മുളക്പൊടി                   1 ടീസ്പൂൺ
മഞ്ഞൾപൊടി               1 ടീസ്പൂൺ
മല്ലിപ്പൊടി                      2 ടീസ്പൂൺ
കുരുമുളകുപൊടി        1 ടീസ്പൂൺ
ഗരംമസാല പൊടി       2 ടേബിൾ സ്പൂൺ 
പെരുംജീരകം               1 ടീസ്പൂൺ 
പട്ട                                1 കഷ്ണം 
ഗ്രാമ്പൂ                          4 എണ്ണം
ഏലയ്ക്ക                     4 എണ്ണം
തക്കോലം                    2 എണ്ണം
തൈര്                         1 ടേബിൾ സ്പൂൺ
കട്ടിയുള്ള തേങ്ങാപ്പാൽ    150 മില്ലി
നെയ്യ്                           3 ടേബിൾ സ്പൂൺ 
വെളിച്ചെണ്ണ വറുക്കാൻ    ആവശ്യമായത് (300 ml)
അണ്ടിപരിപ്പ് കിസ്മിസ്      ആവശ്യത്തിന് 
ഓറഞ്ച് യെല്ലോ കളർ

തയ്യാറാക്കുന്ന വിധം...

ചിക്കൻ കഷണങ്ങൾ കഴുകി വൃത്തിയാക്കിയതിൽ മഞ്ഞൾപ്പൊടി, മുളക്പൊടി, മല്ലിപ്പൊടി എന്നിവയും ഉപ്പും ചേർത്ത് നല്ലവണ്ണം പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അതിലേക്ക് മുഴുവനോടെയുളള മസാലകൾ ചേർത്ത് തിളച്ച് വരുമ്പോൾ അരി കഴുകി വെച്ചത് ഇട്ട് പകുതി വേവിൽ വെള്ളം ഊറ്റി എടുക്കുക. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ രണ്ട് സവാള അരിഞ്ഞതും അണ്ടിപരിപ്പ് കിസ്മിസ് എന്നിവ വറുത്ത് കോരണം. ആ എണ്ണയിൽ ചിക്കൻ കഷണങ്ങൾ വറുത്ത് കോരുക. അതേ പാത്രത്തിൽ രണ്ടു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അരിഞ്ഞ ബാക്കി സവാളയും ചെറിയ ഉള്ളി ചതച്ചതും വഴറ്റുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പെരുംജീരകം ചതച്ചതും ഇട്ട് വഴറ്റണം പച്ചമണം മാറുമ്പോൾ പൊടികൾ ചേർക്കണം അതും വഴന്നു വരുമ്പോൾ തൈര് ചേർത്ത് എണ്ണ തെളിയുമ്പോൾ ചിക്കൻ, വറുത്ത് വെച്ചിരിക്കുന്ന സവാ യിൽ പകുതി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് തിളച്ച വെള്ളം ഒഴിച്ച് അടച്ച് 10 മിനിറ്റ് വേവിക്കുക. ചാറ് കുറുകി പാകമാകുമ്പോൾ വാങ്ങാം. ഒരു ചുവടു കട്ടിയുള്ള പാത്രം എടുത്ത് ആദ്യം കുറച്ച് നെയ്യൊഴിച്ച് എല്ലായിടത്തും ഒരുപോലെ പിടിപ്പിക്കുക അതിലേക്ക് ഒരു ലെയർ ചോറ് നിരത്തുക അതിന് മുകളിൽ ചിക്കൻ മസാല നിരത്തുക. അതിന്റെ മുകളിൽ വറുത്ത് വെച്ച അണ്ടിപരിപ്പും കിസ്മിസ് സവാള ഗരംമസാല പൊടി ഒരു നുള്ള് പുതിനയില മല്ലിയില നെയ്യ് ചേർക്കുക അല്പം പാലിൽ ഓറഞ്ച് യെല്ലോ കളറുകൾ വേറെ വേറേ കലക്കിയതും തളിച്ച് കൊടുക്കണം. അങ്ങനെ ലെയർ ലെയർ ആയി എല്ലാം നിരത്തുക. ഒരു തവ അല്ലെങ്കിൽ ദോശക്കല്ല് ചൂടാക്കി അതിൻെറ മുകളിൽ ചോറ് നിറച്ച പാത്രം വച്ച് ഏറ്റവും ചെറിയ തീയിൽ 15 മിനിറ്റ് ദം ചെയ്തെടുക്കുക. നാരങ്ങ അച്ചാർ സാലഡ് പപ്പടം എന്നിവയോടൊപ്പം ചൂടോടെ വിളമ്പാം.

Tags