നാവില്‍ വെള്ളമൂറുന്ന തെക്കന്‍ കോഴി ബിരിയാണി തയ്യാറാക്കാം

biriyani


ചേരുവകള്‍

    ചിക്കന്‍ കഷണങ്ങള്‍- ഒരു കിലോ
    ബിരിയാണി അരി- നാലുകപ്പ്
    സവാള അരിഞ്ഞത്- നാല്
    വെളുത്തുള്ളി- പത്തല്ലി
    ഇഞ്ചി- ഒരു കഷണം
    പച്ചമുളക്- ആറ്
    കുരുമുളക്പൊടി- അര സ്പൂണ്‍
    പെരുംജീരകം- അരസ്പൂണ്‍
    മസാലപ്പൊടി- അരസ്പൂണ്‍
    ഏലയ്ക്ക- എട്ട്
    കറുവപ്പട്ട, ഗ്രാമ്പു- ആറ്
    തക്കാളി- രണ്ട്
    മല്ലിയില, പുതിനയില- ഓരോ പിടി
    ഉണക്കമുന്തിരി, കശുവണ്ടി- അരക്കപ്പ്
    എണ്ണ/നെയ്യ്- അരകപ്പ്
    വെള്ളം- അഞ്ച് കപ്പ്
    ബിരിയാണി മസാല- ആവശ്യത്തിന്
    തൈര്- രണ്ട് ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മസാലപ്പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പുതിനയില, മല്ലിയില എന്നിവ അരയ്ക്കുക. ഈ മസാലയുടെ പകുതി എടുത്ത് അതില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്ത് ആ കൂട്ട് ചിക്കനില്‍ നന്നായി പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കാം. അരി അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വെള്ളം വാര്‍ത്ത് എടുക്കുക. ചിക്കന്‍ കുക്കറില്‍ ഒരു വിസില്‍ വരുന്നതുവരെ വേവിക്കാം. കശുവണ്ടിയും ഉണക്കമുന്തിരിയും കുറച്ച് സവാളയും എണ്ണയില്‍ വറുത്ത് കോരി മാറ്റി വയ്ക്കുക. ബാക്കി വന്ന എണ്ണയില്‍ സവാള ഇട്ട് വഴറ്റാം. വാടിത്തുടങ്ങുമ്പോള്‍ ആദ്യം തയ്യാറാക്കിയ മസാലകൂട്ട് ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് നുറുക്കിയ തക്കാളി ചേര്‍ക്കാം. തക്കാളി നന്നായി ഉടഞ്ഞ് വേവുമ്പോള്‍ അതിലേക്ക് ബിരിയാണി മസാല, തൈര്, കറിവേപ്പില എന്നിവയും ചേര്‍ക്കാം. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച ശേഷം മാറ്റി വയ്ക്കാം.

Read more: രശ്മി നായരും നിള നമ്പ്യാരും, മലയാളികള്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ് നേടുന്നത് ലക്ഷങ്ങള്‍

ബിരിയാണി ഉണ്ടാക്കുന്നതിനുള്ള പാത്രത്തില്‍ കാല്‍ കപ്പ് നെയ്യില്‍ ഗ്രാമ്പൂ, കറുവപ്പട്ട, ഏലയ്ക്ക എന്നിവ മൂപ്പിക്കുക. ഇതിലേക്ക് അഞ്ച് കപ്പ് വെള്ളം, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേര്‍ക്കാം. ഇനി അരി ഇട്ട് വേവിക്കാം. പകുതി വേവാകുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണപുരട്ടി അതില്‍ ചിക്കന്‍ നിരത്തുക. മുകളില്‍ ചോറ് ഇടുക. മുകളില്‍ വറുത്തു വച്ച് ഉണക്കമുന്തിരിയും കശുവണ്ടിയും സവാളയും വിതറുക. അടച്ച് ശേഷം ചൂടായ തവയുടെ മുകളില്‍ അരമണിക്കൂര്‍ വച്ച് വേവിക്കാം.

Tags