തയ്യാറാക്കാം ഉണക്ക ചെമ്മീന്‍ ചമ്മന്തി
Nov 26, 2024, 21:30 IST
ഉണക്ക ചെമ്മീന്‍ – 50 ഗ്രാം
വറ്റല്‍ മുളക് – 2 – 4 എണ്ണം
കുഞ്ഞുള്ളി – 2
പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച്
ഉപ്പ് – പാകത്തിന്
അര മുറി തേങ്ങ തിരുമ്മിയത്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക .
വറ്റല്‍ മുളക് ചുട്ട് എടുക്കുക .വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .ചമ്മന്തി തയ്യാര്‍ .ചോറിന്റെ കൂടെ കഴിക്കാന്‍ വളരെ രുചികരമാണ് .