കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും ഈ ചെമ്മീൻ തേങ്ങാച്ചോറ്
ചെമ്മീൻ തേങ്ങാച്ചോറ്
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
സവാള – ഒന്ന്, അരിഞ്ഞത്
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
പെരുംജീരകംപൊടി – ഒന്നര ചെറിയ സ്പൂൺ
തേങ്ങാപ്പാൽ – ഒരു കപ്പ്
ബസ്മതി അരി വേവിച്ചത് – ആറു കപ്പ്
ഉപ്പ് – പാകത്തിന്
ചെമ്മീൻ വേവിച്ചു നുറുക്കിയത് – ഒരു കപ്പ്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
മല്ലിയില – അരക്കപ്പ്
തേങ്ങാക്കൊത്തു വറുത്തത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി സവാള ഇളം ബ്രൗൺ നിറത്തിൽ വഴറ്റുക.
ഇതിൽ വെളുത്തുള്ളിയും പച്ചമുളകും വഴറ്റി മല്ലിപ്പൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി എന്നിവ വഴറ്റണം.
ഇതിൽ തേങ്ങാപ്പാൽ ചേർത്ത് ഇളക്കി തീ കുറച്ച് ചോറു ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കുക.
ഇതിൽ വേവിച്ച ചെമ്മീനും അരക്കപ്പ് വറുത്ത തേങ്ങാക്കൊത്തും നാരങ്ങാനീരും മല്ലിയിലയും ചേർത്ത് ഇളക്കുക.
തേങ്ങാപ്പാൽ വറ്റി ചോറിൽ നന്നായി പിടിക്കുമ്പോൾ വാങ്ങി മുകളിൽ വറുത്ത തേങ്ങാക്കൊത്ത് വിതറി അലങ്കരിക്കാം.