ചേമ്പ് കൊണ്ട് തയ്യാറാക്കാം അടിപൊളി കട്ലറ്റ്

chembu cutlet
chembu cutlet

ആവശ്യമുള്ള സാധനങ്ങൾ

ചേമ്പ്  - 1 കപ്പ് 
ഇഞ്ചി (ഗ്രേറ്റ് ചെയ്‌തത്) - 1 ടീസ്പൂൺ 
സവാള (ചെറുതായി അരിഞ്ഞത്)- 2 എണ്ണം 
പച്ചമുളക് - (ചെറുതായി അരിഞ്ഞത്) - 2 ടേബിൾ സ്‌പൂൺ കുരുമുളകുപൊടി - 1/2 ടീസ്‌പൂൺ
മുട്ട പതപ്പിച്ചത് - ഒരെണ്ണം 
റൊട്ടിപ്പൊടി - പാകത്തിന്
ഉപ്പ്, കറിവേപ്പില, എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ചേമ്പ് പുഴുങ്ങി ഉടച്ചെടുക്കുക. ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കുരുമുളകുപൊടി ചേർത്ത് മൂക്കുമ്പോൾ ചേമ്പ് ചേർത്ത് ഇളക്കുക. അത് വാങ്ങി വച്ചതിനു ശേഷം ഉപ്പ് ചേർത്തിളക്കി കട്ലറ്റിന്റെ ആകൃതിയിൽ പരത്തി മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടി വറുത്തെടുക്കാം.

Tags