തയ്യാറാക്കാം ചെമ്പരത്തി സ്ക്വാഷ്...

chembarathi  squash

ആവിശ്യമായ ചെരുവുകൾ 

ചെമ്പരത്തി

വെള്ളം

പഞ്ചസാര ലായനി

ചെറുനാരങ്ങ

തയ്യാറാക്കേണ്ട വിധം 

5 ഇതൾ ചെമ്പരത്തിടെ ഉള്ളിലെ തണ്ട് കളയുക.നന്നായി കഴുകി മാറ്റി വെക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. തിളച്ചുകഴിയുമ്പോൾ ചെമ്പരത്തിപ്പൂവ് ചേർത്ത് മൂന്ന് മിനിറ്റ് കൂടി തിളപ്പിച്ച്  ഗ്യാസ് നിർത്താം. വേറൊരു പാത്രത്തിൽ പഞ്ചസാര ലായനി തയ്യാറാക്കുക. ഒറ്റ നൂൽ പരുവം ആകുമ്പോൾ തിളപ്പിച്ച ചെമ്പരത്തി അരിച്ച് ഒഴിച്ച് തിളപ്പിക്കുക. രണ്ടു മിനിറ്റ് തിളച്ചതിനു ശേഷം ഗ്യാസ് നിർത്തുക. രണ്ട് നാരങ്ങാനീര് ചേർക്കുക. നല്ല കളർ കിട്ടുവാനും കേടാവാതിരിക്കാൻ ആണ് നാരങ്ങ നീര് കുറച്ച് ചേർക്കുന്നത്.ചൂടാറി കഴിയുമ്പോൾ ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാം.ആവശ്യത്തിനുള്ള വെള്ളവും സ്ക്വാഷും ചെറുനാരങ്ങയും ഐസും ചേർത്ത് കലക്കി എടുക്കുക.

Tags