ചെമ്പരത്തിപ്പൂവ് സ്‌ക്വാഷ് തയാറാക്കാം...

chembarathi squash

വേണ്ട ചേരുവകൾ...

1 ചെമ്പരത്തി പൂവിന്റെ ഉണക്കിയ ഇതളുകൾ     ഒന്നര കപ്പ്
2. പഞ്ചസാര                                                    ഒന്നേകാൽ കപ്പ്
3. ഇഞ്ചി                                                          ഒരു കഷണം ( ചതച്ചെടുക്കുക )
4. നാരങ്ങ                                                            1 എണ്ണം
5. കറുവപട്ട                                                        രണ്ട് കഷണം
6. വെള്ളം                                                             4 കപ്പ്

തയ്യാറാക്കുന്ന വിധം :

പഞ്ചസാരയും, ഇഞ്ചിയും, കറുവപട്ടയും  വെള്ളത്തിലിട്ട് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം ചെമ്പരത്തി ഇതളുകളും, നാരങ്ങ നീരും ചേർത്ത് വാങ്ങി വെയ്ക്കുക. ചൂട് ആറിക്കഴിയുമ്പോൾ അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ ഒരു ഗ്ലാസ്‌ വെള്ളത്തിൽ നാലു സ്പൂൺ സ്‌ക്വാഷ് ഒഴിച്ച് ഐസ് ക്യൂബ്സ് ഇട്ട് ഉപയോഗിക്കാം.

Share this story