ചോറിന് ചീര പച്ചടി ഉണ്ടെകിൽ പിന്നൊന്നും വേണ്ട ...
Dec 21, 2024, 22:05 IST
ചുവന്ന ചീര – ഒരു കപ്പ് ,പൊടിയായി അരിഞ്ഞെടുത്തത്
പച്ചമുളക് – 2 ,വട്ടത്തില്‍ അരിഞ്ഞെടുത്തത്
കട്ട തൈര് – രണ്ട് കപ്പ്
ഉപ്പ് – പാകത്തിന്
കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തില്‍ അരിഞ്ഞെടുത്തത്
എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കടുക് – ഒരു ടി സ്പൂണ്‍
വറ്റല്‍ മുളക് – 2
തയ്യാറാക്കുന്ന വിധം
ഒരു ചീന ചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാന്‍ .
മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക .
ആവി കയറ്റിയ ചീരയും ചേര്‍ക്കുക .തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക .ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക .
ചീര പച്ചടി തയ്യാര്‍ .