ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ

google news
shawarma

കൊല്ലം:  ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധയേറ്റു . 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  പഞ്ചായത്ത് അധികൃതർ ഹോട്ടൽ അടപ്പിച്ചു. 

കൊല്ലം ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ നിന്നും ഞായറാഴ്ച ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദി ,പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽചികിത്സ തേടി.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴ്‌തോണി സ്വദേശി അജ്മി മകൻ മുഹമ്മദ് ഫായാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി. മയോണൈസിൽ നിന്നോ കോഴിയിറച്ചിയിൽ നിന്നോ ആണ് ഭഷ്യ വിഷബാധയേറ്റതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ഭഷ്യ സുരക്ഷാ വകുപ്പ്. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു.

Tags