ചപ്പാത്തി കൊണ്ട് ഒരു അടിപൊളി റോൾ ഉണ്ടാക്കാം
Sep 14, 2023, 09:55 IST

ചേരുവകൾ
ചപ്പാത്തി - 5
ചിക്കൻ - 5 - 6 കഷ്ണം (എല്ല് ഇല്ലാത്തതോ അല്ലെങ്ങിൽ എല്ല് കളജതോ കുറച്ച് ഗ്രെവിയോട് കൂടി ചിക്കൻ കറിയിൽ നിന്നും എടുക്കുക)
മുട്ട - 2
റെസ്ക് പൊടിച്ചത് - 1 കപ്പ്
മയോന്നൈസ് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കറിയിൽ നിന്നും എടുത്ത ചിക്കനും ഗ്രെവിയും നന്നായി മിക്സ് ചെയ്ത് വക്കുക.ഇനി ചപ്പാത്തിയിൽ എല്ലാം ഓരോ സൈഡിൽ മയോന്നൈസ് പുരട്ടി വക്കുക.മുട്ട കുറച്ച് ഉപ്പ് ചേർത്ത് നന്നായി പതപ്പിക്കുക.
ചിക്കൻ മിക്സ് കുറച്ചായി എടുത്ത് മയോന്നൈസ് പുരട്ടിയ ചപ്പാത്തിയിൽ വച്ച് റോൾ ചെയ്യുക. ഈ റോൾ രണ്ടായി മുറിച്ച് ഓരോ റോളും മുട്ട മിക്സിലും തുടർന്ന് റിസ്ക് പൊടിയിലും മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.ഈസി ചിക്കൻ റോൾ റെഡി.