ചമ്മന്തി പൊടി എളുപ്പം തയ്യാറാക്കാൻ ഇതാ ഒരു റെസിപ്പി

chamanthi powder

വീട്ടിൽ തേങ്ങ ചെറുതായി കേടുവന്നത് ഇരുപ്പുണ്ടോ? ഉണ്ടെങ്കിൽ ഇതാ ഉണ്ടാക്കാം. നല്ല നാടൻ ചമ്മന്തി പൊടി. ചോറിന്റെ കൂടെ അടിപൊളി കോമ്പോ ആണിത്.

വേണ്ട ചേരുവകൾ

വെളിച്ചെണ്ണ                                           -  2  ടീസ്പൂൺ
ചുവന്ന മുളക്                                       -  7 എണ്ണം
കാശ്മീരി മുളക്                                     -  4 എണ്ണം
കായപൊടി                                           - 1.5 ടേബിൾ സ്പൂൺ
കടലപരിപ്പ്                                            - 1/4  കപ്പ്‌
ഉഴുന്ന് പരിപ്പ്                                          - 1/3 കപ്പ്‌
കൊത്തമല്ലി                                           -  1/8 കപ്പ്‌
തേങ്ങ                                                       - 1 കപ്പ്‌
പുളി                                                          - 1 നെല്ലിക്ക വലുപ്പത്തിൽ
കറിവേപ്പില
ഉപ്പ്                                                               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണയൊഴിച്ച് മുളകുകളും കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക. ഇതിനെ മാറ്റിയശേഷം അതേ പാനിൽ കടല പരിപ്പ് ചേർത്ത് നന്നായി വറക്കുക. ഒരുവിധം വറുത്തു വരുമ്പോൾ ഉഴുന്നുപരിപ്പ് കൂടി ചേർത്ത് നന്നായി വറക്കുക. നന്നായി വറുത്തു വരുമ്പോൾ കൊത്തമല്ലി കൂടി ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് ചൂടാക്കുക.കായപൊടി കൂടി ചേർത്ത് ഒന്ന് ചൂടാക്കിയ ശേഷം പാനിൽ നിന്നും മാറ്റി വയ്ക്കുക. പാനിൽ ചിരകിയ തേങ്ങ ചേർത്ത് ചുവക്കുന്നത് വരെ വറുത്തെടുക്കുക. ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കാം. തേങ്ങ നന്നായി വറുത്ത് വരുമ്പോൾ മുൻപ്  വറുത്തു വെച്ചിട്ടുള്ള ചേരുവകൾ എല്ലാം കൂടി ചേർത്ത് പുളിയും ചേർത്ത് രണ്ടുമിനിറ്റ് കൂടി ചൂടാക്കുക.  ആവശ്യത്തിന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക. എയർ ടൈറ്റ് ബോക്സിൽ ഇട്ട് കുറച്ചു ദിവസങ്ങളോളം ഉപയോഗിക്കാം.

Tags