തേങ്ങ കൊണ്ട് എളുപ്പത്തിലുണ്ടാക്കാം ഒരു ചമ്മന്തിപ്പൊടി

chammanthippodi
chammanthippodi

ആവശ്യമായ ചേരുവകൾ

തേങ്ങ ചിരവിയത് : 2 മുറി
ഉഴുന്നു പരിപ്പ്: 20 ഗ്രാം
പൊട്ടുകടല: 20 ഗ്രാം
ഉപ്പ്: പാകത്തിന്
വറ്റല്‍ മുളക്: 5 എണ്ണം
വാളം പുളി: ഒരു ചെറിയക് കഷ്ണം
മഞ്ഞള്‍ പൊടി: 4 ഗ്രാം
വെളിച്ചെണ്ണ: അല്പം( വരട്ടാന്‍ ഉള്ളത്)
കറിവേപ്പില : 5 ഇതള്‍

പാകം ചെയ്യേണ്ട വിധം

തേങ്ങ ഒഴികേ എല്ലാ ചേരുവകളും ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ബ്രൗണ്‍ നിറം ആക്കി വരട്ടി മാറ്റി വക്കുക. അതെ പാനില്‍ തന്നെ തേങ്ങ ചിരവിയത് ഇട്ട് വരട്ടി ബ്രൗണ്‍ നിറം ആക്കി എടുക്കുക. ബ്രൗണ്‍ നിറം ആക്കിയ മസാലയും തേങ്ങയും ഒരുമിച്ച് മിക്‌സിയില്‍ പൊടിച്ചെടുക്കുക. രുചികരമായ തേങ്ങ ചമ്മന്തിപ്പൊടി തയ്യാർ.

Tags