സ്വാദേറിയ ചക്കവട തയ്യാറാക്കിയാലോ ?
Sep 24, 2024, 14:45 IST
ആവശ്യമുള്ള സാധനങ്ങള്‍
പച്ചച്ചക്ക വേവിച്ച ശേഷം അരച്ചെടുത്തത്- ഒരുകപ്പ്
സവോള- ഒന്ന്(ഇടത്തരം വലുപ്പമുള്ളത്, ചെറുതായി അരിഞ്ഞെടുത്തത്)
പച്ചമുളക്-മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
കറിവേപ്പില-രണ്ട് തണ്ട്
ഉപ്പ്-ആവശ്യത്തിന്
അരിപ്പൊടി-ഒന്നരകപ്പ്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചച്ചക്ക നന്നായി വേവിച്ച് അരച്ചെടുക്കുക. സവോള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞ് എടുക്കുക. അരച്ചുവെച്ച ചക്കയും സവോള, ഇഞ്ചി, പച്ചമുളക്, അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്തത് വടയുടെ രൂപത്തില്‍ പരത്തിയെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പരത്തിയെടുത്ത വടകള്‍ ഓരോന്നായി എടുത്ത് അതിലേക്ക് ഇട്ട് ഫ്രൈ ചെയ്‌തെടുക്കുക. സ്വാദേറിയ ചക്കവട റെഡി.