കുട്ടികൾക്ക് ഇഷ്ടമാകും ചക്ക കൊണ്ടുള്ള ഈ വിഭവം
Oct 21, 2024, 12:00 IST
ചേരുവകൾ
• വരിക്ക ചക്ക ചുളകള്‍ - 8-10 എണ്ണം
• അരിപ്പൊടി - 1 കപ്പ്
• ഉപ്പ് - ആവശ്യത്തിന്
• വെള്ളം - ആവശ്യത്തിന്
• തേങ്ങ ചിരകിയത് - 1/2 മുറി
തയാറാക്കുന്ന വിധം
ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞ് വയ്ക്കുക. അരിപ്പൊടി അൽ ഉപ്പ് ചേര്‍ത്തിളക്കി, ആവശ്യത്തിന് വെള്ളം തളിച്ച് പുട്ടിനു പാകത്തില്‍ നനയ്ക്കുക.അര മുറി തേങ്ങ ചിരകിയെടുക്കുക.
തേങ്ങ ചിരകിയത്, ചക്ക അരിഞ്ഞത്, നനച്ചു വച്ച പുട്ടുപൊടി എന്ന ക്രമത്തില്‍ പുട്ടുകുറ്റിയില്‍ നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. ചൂടോടുകൂടെ വിളമ്പുക.