നോമ്പ് തുറക്കാൻ ഇത് ബെസ്റ്റാണ്.. ഒന്ന് കുടിച്ചു നോക്കൂ..

carrot orange juice

വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഒരു പാനീയമാണ് ഓറഞ്ച് കാരറ്റ് ജ്യൂസ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ഒരു ജ്യൂസ് രുചിക്കൂട്ട് കൂടിയാണിത്.

ആവശ്യമായവ 

കാരറ്റ് - 2 എണ്ണം
ഓറഞ്ച് - 4 എണ്ണം 
ഇഞ്ചി - ചെറിയ കഷ്ണം 
പഞ്ചസാര - ആവശ്യത്തിന് 
വെള്ളം - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

കാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞു എടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്കു കാരറ്റ്, ഓറഞ്ച്, ഇഞ്ചി, പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി അരിച്ചെടുത്ത് തണുപ്പിച്ച് കുടിക്കാം.

Tags