കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെയിഷ്ടപ്പെടും ഈ ഷേക്ക്

carrot milk shake

ചേരുവകള്‍

ക്യാരറ്റ് - 2 എണ്ണം (വേവിച്ചത്)
പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്ക- 2 എണ്ണം
തണുത്ത പാല്‍- ഒരു പാക്കറ്റ്
ഐസ്‌ക്രീം- 2 വലിയ സ്പൂണ്‍

പാചകരീതി

വേവിച്ച ക്യാരറ്റും പഞ്ചസാരയും ഏലയ്ക്കായും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ നന്നായി അരച്ചെടുക്കണം.ശേഷം ഇതിലേക്ക് തണുപ്പിച്ച പാലും ഐസ്‌ക്രീമും ചേര്‍ത്ത് ഒന്നുകൂടി നല്ലരീതിയില്‍ അടിച്ചെടുക്കുക. ഗ്ലാസിലേക്ക് ഒഴിച്ച് നട്‌സോ പിസ്തയോ വെച്ച് അലങ്കരിക്കുകയും ചെയ്യാം.

Tags