കുട്ടികൾക്ക് ഇഷ്ടമാകും ഈ കാരറ്റ് ഹല്‍വ


ആവശ്യമുള്ള സാധനങ്ങള്‍
കാരറ്റ് -1 കിലോ
പാല്‍ -ഒന്നര ലിറ്റര്‍
ഏലക്ക -8 എണ്ണം
നെയ്യ് -5-7 ടേബിള്‍ സ്പൂണ്‍
പഞ്ചസാര -5-7 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി -2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -ഒരു നുള്ള്
അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റ് തൊലി കളഞ്ഞ് നന്നായി ചിരകിയെടുക്കുക. ഒരു പാനില്‍ രണ്ടു സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് മാറ്റിവയ്ക്കുക. ആ പാനില്‍ത്തന്നെ കാരറ്റും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് ഇളക്കുക. അതിലേക്ക് പാലും ചേര്‍ത്ത് മീഡിയം ചൂടില്‍ വേവിക്കുക. കാരറ്റ് വെന്ത് പാല്‍ വറ്റി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. പഞ്ചസാര അലിഞ്ഞ് നന്നായി കുറുകിവരുമ്പോള്‍ ഏലയ്ക്കപ്പൊടിയും വറുത്തുവച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി വാങ്ങിവെക്കാം.