വീട്ടിൽ തയ്യാറാക്കാം ടേസ്റ്റി 'കാരറ്റ് കുക്കീസ്'..
ആവശ്യമായവ
കാരറ്റ് (ഗ്രേറ്റ് ചെയ്‌തത്) - 1/2 കപ്പ്
മൈദ - 2 കപ്പ്
പഞ്ചസാര പൊടിച്ചത് - 1 കപ്പ്
വെജിറ്റബിൾ ഓയിൽ - 1 കപ്പ്
മുട്ട - 3 എണ്ണം
കശുവണ്ടി ( നുറുക്കിയത്) - 1 കപ്പ്
ബേക്കിങ് പൗഡർ - 2 ചെറിയ സ്‌പൂൺ
ഉപ്പ് - ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
കാരറ്റ്, പഞ്ചസാര പൊടിച്ചത്, വെജിറ്റബിൾ ഓയിൽ എന്നിവ ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ഇതിലേക്കു മുട്ട നന്നായി അടിച്ചു പതപ്പിച്ചതും ചേർത്തിളക്കുക. കശുവണ്ടി, ബേക്കിങ് പൗഡർ, കാ ൽ ചെറിയ സ്‌പൂൺ ഉപ്പ്, മൈദ എന്നിവയും ചേർത്തു കുഴമ്പു പരുവത്തിലാക്കണം.
ഇതു കനം കുറച്ചു പരത്തി ബിസികറ്റ് കട്ടർ കൊണ്ട് ഇഷ്ട്‌ടമുള്ള ആകൃതിയിൽ മുറിക്കുക. ശേഷം ഇത് ഓയിൽ പുരട്ടിയ ബേക്കിങ് ഷീറ്റിൽ നിരത്തി, മുകളിൽ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും വിതറി 180°Cൽ ചൂടാക്കിയിട്ടിരിക്കുന്ന ഓവ്നിൽ വച്ച് 12-15 മിനിറ്റ് ബേക്ക് ചെയ്യുക. ചൂടാറിയശേഷം ഉപയോഗിക്കാം.