എളുപ്പം തയ്യാറാക്കാം കാരറ്റ് ചമ്മന്തി
Sep 29, 2024, 15:15 IST
ചേരുവകൾ
കാരറ്റ്
വറ്റൽമുളക്
വെളുത്തുള്ളി
കറിവേപ്പില
സവാള
മഞ്ഞൾപ്പൊടി
തക്കാളി
ഉപ്പ്
കടുക്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി നാല് വെളുത്തുള്ളി, അൽപ്പം കറിവേപ്പില, നാല് വറ്റൽമുളക് എന്നിവ ചേർത്ത് വറുക്കുക.
ഒരു ഇടത്തരം സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്തു വഴറ്റുക.
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ഇടത്തരം കാരറ്റ്, ഒരു തക്കാളി എന്നിവ ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്തിളക്കി അടച്ചുവെച്ച് വേവിക്കുക.
ചൂടാറിയതിനു ശേഷം ഇത് അരച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കടുകും കറിവേപ്പിലയും വറുത്തത് അരച്ചു വെച്ചിരിക്കുന്ന കാരറ്റ് ചമ്മന്തിയിലേയ്ക്കു ചേർക്കുക.