കൊതിപ്പിക്കും രുചിയിൽ കാരമൽ വാൾനട്ട് ബ്രൗണി
മൈദ: 3/4 കപ്പ്
കോകോ പൗഡർ: 1/4 കപ്പ്
ഇൻസ്റ്റന്റ് കോഫി പൗഡർ :1 ടീ സ്പൂണ്
പൊടിച്ച പഞ്ചസാര :3/4 കപ്പ്
വാനില എസ്സെൻസ് : 1 ടീ സ്പൂണ്
മുട്ട
ബട്ടർ : 100 ഗ്രാം
കാരമേൽ സോസ് :3/4 കപ്പ് (ഉണ്ടാക്കുന്ന വിധം അവസാനം എഴുതിയിട്ടുണ്ട്)
വാൾനട്ട് :1/2 കപ്പ് നുറുക്കിയത്
ഓവൻ 160C പ്രീ ഹീറ്റ് ചെയ്യുക
കേക്ക് ടിന്നിൽ എണ്ണ തടവി ബട്ടർ പേപ്പർ വെച്ച് റെഡി ആക്കുക
മൈദ, കോകോ പൗഡർ, കോഫി പൗഡർ മിക്സ് ചെയ്യുക
ബട്ടർ, പൊടിച്ച പഞ്ചസാര ചേർത്ത് ബീറ്റ് ചെയ്യുക. മുട്ട ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്യുക.
ഇതിലേക്ക് മൈദ മിക്സ് ചേർത്ത് യോജിപ്പിക്കുക
ഈ ബാറ്ററിന്റെ പകുതി കേക്ക് ടിന്നിൽ ഒഴിച്ച് നന്നായി സ്പ്രെഡ് ചെയ്യുക.
ഇതിനിടെ മുകളിൽ കാരമൽ സോസ്, കുറച്ചു നുറുക്കിയ വാൾനട്ട് വിതറുക
ബാക്കി ബാറ്റർ ഒരു സ്പൂണ് ഉപയോഗിച്ചു സാവാദനം ഇതിന്റെ മുകളിൽ ഇട്ട് എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്യുക. ബാക്കി വാൾനട്ട്, കുറച്ച് കാരമൽ സോസ് എന്നിവ മുകളിൽ വിതറി ചൂടായ ഓവനിൽ വെച്ച് 25 മിന്റ്സ് ബെക് ചെയ്യുക.
25 മിനുറ്റ് കഴിഞ്ഞു നടുവിൽ ഒരു ടൂത്ത് പിക്ക് കൊണ്ട് കുത്തി നോക്കുക. അത് ക്ലീൻ ആയിട്ടാണ് ഉള്ളതെങ്കിൽ ബ്രൗണി റെഡി ആയി. അല്ലെങ്കിൽ ഒരു 5 മിനിറ്റ് കൂടി ബേക്ക് ചെയ്യുക.
നന്നായി തണുത്ത ശേഷം മാത്രം കട്ട് ചെയ്യാൻ പാടുള്ളൂ..
(Weighs approx 850gm)
കാരമൽ സോസ് റെസിപ്പി
പഞ്ചസാര : 1 കപ്പ്
ബട്ടർ: 1/2 കപ്പ്
ഫ്രഷ് ക്രീം: 1/2 കപ്പ്
വാനില എസ്സെൻസ്: 1 ടീ സ്പൂണ്
ഉപ്പ്: 1 നുള്ള്
ഫ്രഷ് ക്രീമും ബട്ടറും നന്നായി മിക്സ് ചെയ്‌തു വെക്കുക
പഞ്ചസാര കാരമലൈസ് ചെയ്യുക ബ്രൗൺ നിറം ആകുമ്പോൾ ക്രീം ബട്ടർ മിക്സ് ചേർത്ത് നന്നായി കൈ വിടാതെ ഇളക്കി കൊണ്ടേ ഇരിക്കണം
കുറച്ചു കട്ടി ആവും വരെ ചെറിയ തീയിൽ വെക്കുക
ശേഷം വാനില എസ്സെൻസും ഉപ്പും ചേർത്ത് തീ ഓഫ് ചെയ്യുക
ചൂടാറിയത്തിനു ശേഷം വൃത്തിയുള്ള ഒരു ചില്ലു പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്‌ജിൽ വെച്ചാൽ ഒരുപാട് നാൾ കേടാവാതെ ഇരിക്കും