പായസം കുടിക്കാൻ തോന്നുന്നുണ്ടോ? എന്നാൽ അടിപൊളി കാരമൽ സേമിയ പായസം തയ്യാറാക്കിയാല്ലോ..

semiya payasam
semiya payasam

ആവശ്യമായവ 

പഞ്ചസാര - ഒരു കപ്പ്
വെള്ളം - അരക്കപ്പ്
നെയ്യ് - അര ചെറിയ സ്‌പൂൺ
സേമിയ - 100g
പാൽ - മൂന്നു കപ്പ്
വെള്ളം - ഒന്നരക്കപ്പ്
കണ്ടൻസ്‌ഡ് മിൽക്ക് - ഒരു ടിൻ
നെയ്യ് - ഒരു വലിയ സ്‌പൂൺ
കശുവണ്ടിപ്പരിപ്പ് - 25 ഗ്രാം ഉണക്കമുന്തിരി - 25 ഗ്രാം
ഏലയ്ക്ക - ഏഴ്, പൊടിച്ചത്

പാകം ചെയ്യുന്ന വിധം

ഒരു പാനിൽ പഞ്ചസാര ചേർത്തു ചെറുതീയിൽ വച്ചു നല്ല ബ്രൗൺ നിറമാകുമ്പോൾ വെള്ളം ഒഴിച്ചു തിളപ്പിച്ചു കാരമൽ തയാറാക്കി വയ്ക്കണം.

ഉരുളിയിൽ നെയ്യ് ചൂടാക്കി സേമിയ ചേർത്തു ബ്രൗൺ നിറത്തിൽ വറുക്കുക. ഇതിലേക്കു പാലും വെള്ളവും ചേർത്തു ചെറുതീയിൽ വച്ചു വേവിക്കണം.

സേമിയ വെന്ത ശേഷം കണ്ടൻസ്‌ഡ് മിൽക്കും ചേർത്തിളക്കണം. ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന കാരമൽ ചേർത്തിളക്കി തിളയ്ക്കു മ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും മുകളിൽ ഒഴിക്കുക. ഏലയ്ക്കാപ്പൊടി വിതറി വാങ്ങാം.

Tags