പപ്പായ കൊണ്ട് കേക്കോ ?
ചേരുവകൾ
പപ്പായ
വെള്ളം
പാൽപ്പൊടി
പഞ്ചസാര
മുട്ട
ഏലയ്ക്കപ്പൊടി
നെയ്യ്
കശുവണ്ടി
മുന്തിരിങ്ങ
തയ്യാറാക്കുന്ന വിധം
ഇടത്തരം വലിപ്പമുള്ള പപ്പായ ചെറിയ കഷ്ണങ്ങളാക്കി അര കപ്പ് വെള്ളം കൂടി ഒഴിച്ച് വേവിച്ചെടുക്കുക.
കുക്കർ ഉപയോഗിക്കുന്നുണ്ടെങ്കിൽ മൂന്ന് വിസിൽ വരെ അടുപ്പിൽ വെയ്ക്കുക.
നന്നായി വെന്ത പപ്പായ ചൂടാറിയതിനു ശേഷം കാൽ കപ്പ് പാൽപ്പൊടി, 6 ടേബിൾസ്പൂൺ പഞ്ചസാര, നാല് മുട്ട പൊട്ടിച്ചത്, അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക.
ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അൽപ്പം കശുവണ്ടിയും മുന്തിരിയും വറുത്തെടുക്കുക.
അതേ പാനിലേയ്ക്ക് അരച്ചെടുത്ത മിശ്രിതം ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
രണ്ടോ മൂന്നോ മിനിറ്റ് കുറഞ്ഞ തീയിൽ അടച്ചു വെച്ച് വേവിച്ചതിനു ശേഷം തുറന്ന് വറുത്ത കശുവണ്ടിയും മുന്തിരിയും മുകളിലായി ചേർക്കുക.
വീണ്ടും അടച്ചു വെച്ച് പത്തോ പന്ത്രണ്ടോ മിനിറ്റ് വേവിക്കുക.
വെന്തതിനു ശേഷം അടപ്പ് തുറന്ന് മുറിച്ചെടുത്ത് കഴിക്കാം.