സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ കാബേജ് തോരന്‍
Jan 29, 2025, 15:19 IST


ചേരുവകള്‍
കാബേജ് – 1/2 കിലോ
കാരറ്റ് – 1 എണ്ണം
തേങ്ങ ചിരകിയത് – 1/2 കപ്പ്
സവാള – പകുതി
പച്ചമുളക് – 2 എണ്ണം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക്, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കാബേജ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക.
കാരറ്റ് ചീകിയെടുക്കുക.
ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും തേങ്ങ ചിരകിയതും ചേര്‍ത്ത് യോജിപ്പിക്കുക.
പാന്‍ ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് സവാളയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക.
ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും തേങ്ങാ ചിരകിയതും ചേര്‍ത്ത് യോജിപ്പിക്കുക
അതിലേക്ക് കാബേജും കാരറ്റും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റി ചെറിയ തീയില്‍ അടച്ച് വച്ച് വേവിക്കുക.