ധാരാളം പോഷകഗുണങ്ങൾ ഉള്ള ഇത് കൊണ്ട് ഒരു വിഭവം തയ്യാറാക്കിയാലോ ?

cabbage

ചേരുവകൾ

കാബേജ് 1 കപ്പ് നന്നായി അരിഞ്ഞ/ഗ്രേറ്റ് ചെയ്തത്
അരി മാവ് ½ കപ്പ് 
കടലപ്പൊടി ½ കപ്പ് 
കോണ്‍ ഫ്ലോര്‍ 1 ടീസ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ½ ടീസ്പൂൺ 
ചുവന്ന മുളക്പൊടി  ½- ¾ ടീസ്പൂൺ 
ഗരം മസാല ½ ടീസ്പൂൺ 
ചുവന്ന ഫുഡ് കളർ (ഓപ്ഷണൽ) ¼ ടീസ്പൂൺ 
ബേക്കിങ് സോഡ
സോയ സോസ് (ഓപ്ഷണൽ) 1 ടീസ്പൂൺ 
ഉപ്പ് - പാകത്തിന്
ചെറുതായി അരിഞ്ഞ മല്ലിയില 2 ടീസ്പൂൺ
ഡീപ് ഫ്രൈ ചെയ്യാന്‍ എണ്ണ

തയാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തിൽ, എണ്ണയൊഴികെ ബാക്കിയുള്ള ചേരുവകളെല്ലാം അല്പം വെള്ളംചേർത്ത് മിക്സ് ചെയ്യുക. ഒരു ഫ്രയിങ് പാനിൽ ഇടത്തരം തീയിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം, ഈ മാവ് കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക. സ്വർണ നിറമാകുന്നതുവരെ വറുക്കുക. 

അധിക എണ്ണ ഒഴിവാക്കാന്‍ ഒരു പേപ്പര്‍ ടവ്വലിലേക്കോ ടിഷ്യു പേപ്പറിലേക്കോ കോരി വയ്ക്കാം.ചെറുതായി അരിഞ്ഞ സവാള, മല്ലിയില എന്നിവ വിതറി നാരങ്ങാനീരും മുകളില്‍ ഒഴിച്ച് ചൂടോടെ കഴിക്കാം കാബേജ് 65. 

Tags