റെസ്റ്റോറന്റിലെ അതേ രുചിയിൽ ബർഗർ തയ്യാറാക്കാം

google news
burger

ചേരുവകള്‍ :

ചിക്കന്‍ ബ്രസ്റ്റ് 2 എണ്ണം
ഗാര്‍ലിക് പൗഡര്‍ 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
മുളക് പൊടി 1 ടീസ്പൂണ്‍
സോയ സോസ് 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

കോട്ടിങിന് ആവശ്യമുള്ള ചേരുവകള്‍

മൈദ 1 കപ്പ്
കോണ്‍ഫ്‌ലോര്‍ 3 ടേബിള്‍ സ്പൂണ്‍
മുട്ട ഒന്ന്
ഗാര്‍ലിക് പൗഡര്‍ 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
മുളക് പൊടി 1 ടീസ്പൂണ്‍
പാല്‍ 2 ടേബിള്‍ സ്പൂണ്‍
എണ്ണ വറുക്കാന്‍ ആവശ്യത്തിന്

burger

മയോ സോസ്
ചില്ലി സോസ്
മയോണൈസ്
ടൊമാറ്റോ സോസ്

തയാറാക്കുന്ന വിധം


ചിക്കന്‍ ബ്രെസ്റ്റ് എടുക്കുക അതിനെ കനം കുറച്ച് മുറിക്കുക പിന്നെ ഹാമ്മര്‍ ഉപയോഗിച്ചു അടിച്ചു പരത്തുക.ഒരു ബൗളില്‍ ഗാര്‍ലിക് പൗഡര്‍, കുരുമുളകുപൊടി, മുളക് പൊടി, സോയ സോസ്, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് അതിലേക്ക് ചിക്കന്‍ ഇട്ട് മസാല പുരട്ടി അരമണിക്കൂര്‍ വയ്ക്കുക.

ചിക്കന്‍ വറുത്തെടുക്കാന്‍ മൈദ ,കോണ്‍ഫ്‌ലോര്‍, ഗാര്‍ലിക് പൗഡര്‍, കുരുമുളകുപൊടി,മുളക്‌പൊടി ഒരു പാത്രത്തില്‍ ഇട്ട് മിക്‌സ് ചെയ്തു മാറ്റി വയ്ക്കുക. ഇനി വേറൊരു പാത്രത്തില്‍ ഒരു മുട്ടയും പാലും ചേര്‍ത്ത് യോജിപ്പിക്കുക. ചിക്കന്‍ എടുത്ത് പൊടിയിലും പിന്നെ മുട്ടയിലും പിന്നെ പൊടിയിലും മുക്കി എണ്ണയില്‍ ഇട്ടു ഫ്രൈ ചെയ്‌തെടുക്കുക. ഇങ്ങനെ എല്ലാം ഫ്രൈ ചെയ്‌തെടുക്കാം
ബര്‍ഗര്‍ സെറ്റ് ചെയ്യാം :
ബര്‍ഗര്‍ ബണ്‍
മയോണൈസ്
ക്രിസ്പി ചിക്കന്‍
മായോ സോസ്
ചീസ് സ്ലൈസ്

burger

ടൊമാറ്റോ സോസ്

ഇനി ബര്‍ഗര്‍ ബണ്‍ എടുത്ത് നടുവേ മുറിച്ച് ഒരു ഭാഗം മയോ സോസ് തേച്ചു കൊടുക്കുക പിന്നെ അതിന്റെ മുകളില്‍ ഫ്രൈ ചെയ്ത ചിക്കന്‍ വയ്ക്കുക പിന്നെ തക്കാളിയും ലെറ്റൂസും വച്ച് ചീസ് ഷീറ്റ് വയ്ക്കുക ഇങ്ങനെ ബര്‍ഗര്‍ സെറ്റ് ചെയ്യാം.

Tags