രാവിലെ ഭക്ഷണം കഴിക്കാൻ മടി ഉള്ള കുട്ടികൾക്ക് ഇത് കൊടുത്തു നോക്കൂ
Oct 21, 2024, 13:45 IST
ചേരുവകള്‍
അരിപ്പൊടി -1കപ്പ് (ഇടിയപ്പം അല്ലെങ്കില്‍ പത്തിരിപ്പൊടി )
തേങ്ങ തിരുമ്മിയത് -1/2 കപ്പ്
വെള്ളം – 1 1/2 മുതല്‍ 2 കപ്പ് വരെ ആകാം
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം അരിപ്പൊടി 1കപ്പ് വെള്ളം ഒഴിച്ച് നന്നായി കട്ട ഇല്ലാതെ ഇളക്കുക.
മിക്‌സിയില്‍ അരിപ്പൊടി മിശ്രിതം, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് ബാക്കി വെള്ളവും ചേര്‍ത്ത് നന്നായി പത വരുന്നത് വരെ അടിച്ചെടുക്കുക.അതിനു ശേഷം ഒരു പാന്‍ വെച്ചു വളരെ കനം കുറച്ചു ദോശ ചുട്ടെടുക്കുക.ഈ ദോശ മറിച്ചിടരുത്. തേങ്ങാപാല്‍ ചേര്‍ത്ത് നീര്‍ ദോശ കഴിക്കാം.