ബ്രേക്‌ഫാസ്റ് എന്തും ആയിക്കോട്ടെ; കിടിലൻ കറി ഇതാ
വേണ്ട ചേരുവകൾ
കറിവേപ്പില 1 കപ്പ്
തേങ്ങ 1 കപ്പ്
ഇഞ്ചി 1 സ്പൂൺ
പച്ചമുളക് 2 എണ്ണം
ഉപ്പ് 1 സ്പൂൺ
ചെറിയ ഉള്ളി 10 എണ്ണം
എണ്ണ 2 എണ്ണം
കടുക് 1 സ്പൂൺ
ചുവന്ന മുളക് 2 എണ്ണം
കറിവേപ്പില 1 എണ്ണം
ഉഴുന്ന് പരിപ്പ് 1 സ്പൂൺ
തൂവരപരിപ്പ് 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
കറിവേപ്പില ചമന്തി തയ്യാറാക്കുന്നതിനായിട്ട് ആദ്യം മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് തേങ്ങ, കറിവേപ്പില
എന്നിവ നല്ലപോലെ കഴുകി വൃത്തിയാക്കിയത് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, കുറച്ച് ഉപ്പ്, ചെറിയ ഉള്ളി ഒരു പത്തെണ്ണം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില ചേർത്തു കൊടുത്തതിനുശേഷം ഇതിലേക്ക് തുവര പരിപ്പ് ഉഴുന്നുപരിപ്പും കൂടി ചേർത്ത് നല്ലപോലെ വാർത്ത് അതിലേക്ക് ഈ ചട്ണി ഒഴിച്ച് ഒരു മിനിറ്റ് ഒന്ന് ചൂടാക്കുക. കറിവേപ്പിലയുടെ എല്ലാ ഗുണങ്ങളും കിട്ടുന്ന നല്ലൊരു ചട്നിയാണ് ഇത്.