നാളത്തെ ബ്രേക്ക് ഫാസ്റ്റ് ഒന്ന് മാറ്റിപിടിച്ചാലോ

google news
aval putt

അവൽ ഒന്നര കപ്പ്
ഉപ്പ് ആവശ്യത്തിന്
തേങ്ങ ചിരകിയത് ഒരു കപ്പ്
വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന രീതി

ആദ്യം അവൽ ചെറിയ തീയിൽ എണ്ണ ചേർക്കാതെ അഞ്ച് മിനുട്ട് വറുത്തെടുക്കുക. ശേഷം തണുക്കാൻ വയ്ക്കണം. തണുത്ത് കഴിഞ്ഞാൽ മിക്സിയിൽ ഇട്ട് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കി വെള്ളം കുറച്ച് കുറച്ചായി ഒഴിച്ചു കൊടുത്ത്‌ പൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയിൽ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. ചൂടുള്ള അവൽ പുട്ട് റെഡി

Tags