ബ്രേക്ക് ഫാസ്റ്റ് വെറൈറ്റി പുട്ട് ആയാലോ

google news
mango putt

ചേരുവകൾ 

പഴുത്ത മാങ്ങ (ചെറുതായി അരിഞ്ഞത്) 
പുട്ടുപൊടി
 തേങ്ങാ ചിരകിയത്
ആവശ്യത്തിന് 
ഉപ്പ് 

മാമ്പഴം വൃത്തിയാക്കി മിക്സിയിൽ വെള്ളം ഇല്ലാതെ നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.ഒരു പാത്രത്തിൽ പുട്ടുപൊടിയും ഉപ്പും ചേർത്ത് അതിലേക്ക് അരച്ചെടുത്ത മാങ്ങ കുറച്ചു കുറച്ചായി ചേർത്തു മാവു കുഴയ്ക്കുക. ആദ്യമേ ഈ മാങ്ങ പേസ്റ്റ് ഒരുമിച്ച് ചേർക്കരുത്. പുട്ടു മാവിന്റെ പരുവം മാറും.കുഴച്ച മാവ് തേങ്ങാ ചേർത്തു പുട്ടുകുറ്റിയിൽ നിറച്ച് ആവിയിൽ വേവിച്ചു എടുക്കാം.വേണമെങ്കിൽ ചെറുതായി അരിഞ്ഞ മാങ്ങ കഷ്ണങ്ങൾ കൂടി പുട്ടുപൊടിയുടെ ഇടയിൽ ലെയറായി ചേർക്കാം.ഇല്ലെങ്കിൽ പുട്ടുകഴിക്കുമ്പോൾ ഈ കഷ്ണങ്ങൾ കൂടി ചേർത്ത് കഴിക്കാം. കുട്ടികൾക്ക് എല്ലാം ഈ ഒരു മാമ്പഴ പുട്ട് നന്നായി ഇഷ്ടമാകും.

Tags