ഓവനോ കുക്കറോ ഒന്നും വേണ്ട , ഞൊടിയിടയിൽ ഉണ്ടാക്കാം ടേസ്റ്റി പീത‍്സ
ആവശ്യമായ ചേരുവകൾ
ബ്രഡ്- നാല് എണ്ണം
സവാള- ഒരെണ്ണം
തക്കാളി- ഒന്ന്
കാപ്സിക്കം-ഒന്ന്
ചീസ്- ഗ്രേറ്റ് ചെയ്തത് ഒരു കപ്പ്
ടുമാറ്റോ സോസ്- ആവശ്യത്തിന്
ബട്ടർ- ആവശ്യത്തിന്
പച്ചക്കറികളെല്ലാം കനംകുറച്ച് ചതുരാകൃതിയിൽ മുറിയ്ക്കുക. ബ്രഡിൽ സോസ് പുരട്ടണം. പീത‍്സ സോസ് വാങ്ങാൻ കിട്ടും. അതാണെങ്കിൽ രുചി ഒന്നുകൂടി കൂട്ടാം. പാൻ ചൂടാക്കി ബട്ടർ ഒഴിച്ചതിനുശേഷം ബ്രഡ് എടുത്തു വയ്ക്കണം. അതിലേയ്ക്ക് പച്ചക്കറികൾ ഓരോന്നായി നിരത്താം. തുടർന്ന് ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ചീസു മുകളിൽ വിതറി അടചു വയ്ക്കാം. അഞ്ചുമിനിറ്റിൽ ബ്രഡ് പീത‍്സ റെഡി. ചിക്കനോ മുട്ടയോ ഉപയോഗിച്ചും ഇതുപോലെ ബ്രഡ് പിസ തയ്യാറാക്കാവുന്നതാണ്. പച്ചക്കറികൾ അധികം വേവാത്തതിനാൽ ചില കുട്ടികൾ കഴിയ്ക്കാൻ ഒന്ന് മടിയ്ക്കും. അതിന് ആദ്യം ബട്ടറിൽ ഈ പച്ചക്കറികളെല്ലാം ഒരൽപ്പം ഉപ്പും ചേർത്ത് ചെറുതായി ഫ്രൈ ചെയ്തെടുത്തതിനുശേഷം പീത‍്സ ഉണ്ടാക്കാം.