ബ്രെഡ് ഉണ്ടോ ? അടിപൊളി വിഭവം തയ്യാറാക്കാം

google news
bred pudding

2 ബ്രെഡ് എടുക്കുക. ഇതിൻറെ കട്ടിയുള്ള ഭാഗം 4 വശങ്ങളിൽ നിന്നും നീക്കം ചെയ്യുക. അതിനുശേഷം ഇത് ഒന്ന് പൊടിച്ച് മിക്സിയുടെ ജാറിലേക്ക് ഇടുക.
ശേഷം 2 ഏലക്കാ ഇതിലേക്ക് ഇടുക. അതുപോലെതന്നെ കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്ക് ഇതിലേക്ക് ചേർക്കുക. കണ്ടൻസ്ഡ് മിൽക്ക് ഇല്ലെങ്കിൽ വീട്ടിൽ തന്നെ ഇത് എങ്ങനെയാണ് എളുപ്പത്തിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. കാൽ കപ്പാണ് കണ്ടൻസ് മിൽക്ക് നിങ്ങൾക്ക് വേണ്ടതെങ്കിൽ കാൽക്കപ്പ് തന്നെ പാൽപ്പൊടി എടുക്കുക. അതിനോടൊപ്പം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര പൊടിച്ചത് ചേർക്കുക.


അതിന്റെ കൂടെ ഒരു ടേബിൾ സ്പൂൺ നെയ്യും ചേർക്കുക. ശേഷം നല്ല ചൂടുള്ള വെള്ളം ഒന്നര ടേബിൾ സ്പൂൺ ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ കണ്ടൻസ്ഡ് മിൽക്ക് തയ്യാറായിരിക്കുന്നു. ഇനി ഇത് പൊടിക്കാനുള്ള ബ്രെഡിൽ ചേർക്കുക .ശേഷം 1 കപ്പ്‌ പാൽ കൂടെ ചേർത്ത് നന്നായി ബ്ലന്റ് ചെയ്ത് എടുക്കുക. അതിനുശേഷം ഇഷ്ടമുള്ള ഫ്ലേവർ സിറപ്പ് ഇതിലേക്ക് ചേർക്കുക. അതിനുശേഷം ഒന്നുകൂടെ ബ്ലന്റ് ചെയ്തതിനുശേഷം ഇഷ്ടമുള്ള ട്രെയിലോ പാത്രത്തിലോ കുറച്ച് ബട്ടർ തേച്ചു ഇത് പകർത്തി ഫ്രീസറിൽ വയ്ക്കുക.


ഇത് 6 മുതൽ 7 മണിക്കൂർ വരെ ഫ്രീസറിൽ വെച്ച് നന്നായി ഫ്രീസ് ചെയ്യേണ്ടതുണ്ട്. അപ്പോൾ ഒന്നാമത്തെ ലയർ ഇവിടെ തയ്യാറായിരിക്കുന്നു. ഇനി ഇതിലെ രണ്ടാമത്തെ ലയർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 250 ml ഫ്രഷ് ക്രീം നന്നായി ഫ്രീസ് ചെയ്തു എടുത്തത് പാത്രത്തിലേക്ക് പകർത്തുക. അതിനു ശേഷം അരക്കപ്പ് പഞ്ചസാര പൊടിച്ചതും അരക്കപ്പ് പാൽപ്പൊടിയും രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവറും ചേർക്കുക.


അതിനുശേഷം ഇവയെല്ലാം നന്നായി ഒന്ന് അടിച്ചെടുക്കുക. അതിനുശേഷം ഒരു ടേബിൾസ്പൂൺ വാനില എസൻസ് ചേർത്ത് കൊടുക്കുക. ഒന്നുകൂടി ഇവയെല്ലാം അടിച്ചെടുത്തതിനുശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഒന്നാമത്തെ ലയറിനു മുകളിലായി ഇത് ഒഴിക്കുക. അതിനുശേഷം ഇഷ്ടമുള്ള നട്സ് ഇതിനു മുകളിലൂടെ വിതറുക. അതുപോലെ തന്നെ നേരത്തെ ഉപയോഗിച്ച സിറപ് ചെറുതായി ഭംഗിയിൽ ഇതിനു മുകളിലായി ഒഴിക്കുക. ശേഷം വീണ്ടും ഫ്രീസറിൽ ഇത് സെറ്റ് ആകാൻ ആയി വെക്കുക. അതിനുശേഷം ഇത് മുറിച്ച് വിളമ്പാവുന്നതാണ്.

Tags