ബംഗാളി മധുര റെസിപ്പി ഇതാ

bappadoi
bappadoi

ചേരുവകൾ

    യോഗർട്ട് -1 കപ്പ്
    കണ്ടൻസ്ഡ് മിൽക്ക്- മുക്കാൽ കപ്പ്
    പാൽ - കാൽ കപ്പ്

തയാറാക്കുന്ന വിധം

ആദ്യം യോഗർട്ട് അരിപ്പയിലോ അല്ലെങ്കിൽ കോട്ടൺ തുണിയിലോ  ഒരു അരമണിക്കൂർ വെള്ളം കളയാനായി ഇട്ട് വയ്ക്കണം. അതിനുശേഷം ഈ കട്ടത്തൈരും കണ്ടൻസ്ഡ് മിൽക്കും കൂടെ ചേർത്ത് നന്നായി കട്ടയില്ലാതെ യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇനി ചെറിയ ചെറിയ ബൗളിൽ ഒഴിച്ച് 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. വേണമെങ്കിൽ ഡ്രൈഫ്രൂട്ട്സ് ചേർത്തു കൊടുക്കാം. ഒന്ന് ചൂടാറിയ ശേഷം രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കുക.

Tags