ബോട്ടി കഴിക്കാൻ ഇഷ്ടമാണോ? എങ്കിൽ നിങ്ങൾ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്യണം..ഇഷ്ടം വീണ്ടും കൂടും..
ആവശ്യമായവ
ബോട്ടി - അര കിലോ
തേങ്ങാക്കൊത്ത് - കാല് മുറി
ഇഞ്ചി - ഒരു ചെറിയ കഷണം
വെളു ത്തുള്ളി - ആറ് അല്ലി
കുരുമുളകു പൊടി - മൂന്നു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
സവാള - രണ്ടെണ്ണം
തക്കാളി - രണ്ട്
ചുവന്നുള്ളി - ഒരു പിടി
കറിവേപ്പില - ഒരു തണ്ട്
മുളക് പൊടി - മൂന്നു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
മല്ലിയില - കുറച്ച്
തയാറാക്കുന്ന വിധം:
ആദ്യം ബോട്ടി നന്നായി വൃത്തിയാക്കി ചെറിയ പീസാക്കി അൽപം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. ഇനി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, തേങ്ങാക്കൊത്ത് എന്നിവ ചേര്‍ത്ത് നല്ലതു പോലെ മൂപ്പിച്ചെടുക്കണം. അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ചുവന്നുള്ളി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍ പൊടി, മുളകു പൊടി എന്നിവ ചേര്‍ത്ത് നല്ലത് പോലെ വഴറ്റണം.
മസാല നന്നായി പിടിച്ചു കഴിഞ്ഞാല്‍ കഴുകി അരിഞ്ഞു വേവിച്ചു വെച്ചിരിക്കുന്ന ബോട്ടി അതിലേക്ക് ഇടാം. അതിലേക്ക് ഒരല്പം വെള്ളം ഒഴിച്ച് നല്ലതു പോലെ ഇളക്കണം. ശേഷം തക്കാളി അരിഞ്ഞതും കറിവേപ്പിലയും ഇട്ട് ചെറു തീയില്‍ വേവിച്ചെടുക്കാം. പകുതി വേവായി കഴിഞ്ഞാല്‍ കുരുമുളക് പൊടിയിടാം. വെന്തു കഴിഞ്ഞാല്‍ വാങ്ങി വെച്ച് ഒരല്പം വെളിച്ചെണ്ണ മുകളില്‍ തൂവി കുറച്ചു മല്ലിയില വിതറി വാങ്ങാം.
കടപ്പാട് : അജിനാഫ, റിയാദ്