ബ്ലൂബെറി പായസം ട്രൈ ചെയ്യൂ

blueberry
blueberry

ചേരുവകൾ

    നെയ്യ്
    ബ്ലൂബെറി
    ശർക്കര
    ചൗവ്വരി
    സേമിയ
    പാൽ
    കണ്ടൻസ്ട് മിൽക്ക്
    നട്സ്

തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് ചൂടാക്കുക.
    അതിലേയ്ക്ക് കഴുകി വൃത്തിയാക്കിയ ബ്ലൂബെറി ചേർത്ത് വഴറ്റുക.
    ബെറികൾ പൊട്ടി വരുമ്പോൾ മധുരത്തിനനുസരിച്ച് ശർക്കര ചേർത്തിളക്കി ഉടക്കുക.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം നെയ്യൊഴിച്ചു ചൂടാക്കി ചൗവ്വരി ചേർത്തിളക്കുക.
    അതിലേയ്ക്ക് സേമിയ കൂടി ചേർത്ത് വറുക്കുക.
    കട്ടിയുള്ള പാൽ ആവശ്യത്തിന് ചേർത്തിളക്കി തിളപ്പിക്കുക.
    തിളച്ചു വരുന്ന പാലിലേയ്ക്ക് അൽപ്പം കണ്ടൻസ്ട് മിൽക്ക് കൂടി ചേർത്തിളക്കുക.
    തിളച്ചു കുറുകി വരുമ്പോൾ അടുപ്പണച്ച് ആവശ്യമെങ്കിൽ നട്സ് ചേർക്കുക

Tags