പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ ഇതാ ചില പൊടിക്കൈകൾ ....

pavaykka

 പാവയ്ക്കഎന്ന കേൾക്കുമ്പോൾ തന്നെ അതിന്റെ കയ്പ്പാണ് പലർക്കും ഓർമ്മവരിക. നിരവധി  പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഈ പച്ചക്കറി കയ്പുകാരണം പലരും കഴിക്കാൻ വിമുഖത കാണിക്കാറുണ്ട് .രോഗപ്രതിരോധ ശേഷിയും നല്‍കുന്നുണ്ട്.


ലളിതമായ ചില മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാന്‍ കഴിയും. പാവയ്ക്കയുടേത് പരുക്കന്‍ പ്രതലമാണല്ലോ. ഇത് കത്തിയോ പീലറോ ഉപയോഗിച്ച് ചുരണ്ടുക എന്നതാണ് ആദ്യപടി. ശേഷം നന്നായി കഴുകി ചെറിയ സമചതുരത്തിലോ വട്ടത്തിലോ മുറിക്കുക. കയ്പ്പ് കുറയ്ക്കാനുള്ള മറ്റൊരു എളുപ്പവഴി പുറം തൊലി ചുരണ്ടിയ ശേഷം വിത്തുകള്‍ നീക്കം ചെയ്യുക എന്നതാണ്.ഇത് കയ്പ്പ് കൂടുതല്‍ കുറയ്ക്കാന്‍ സഹായിക്കും എന്നാണ് പറയപ്പെടുന്നത്.

pavaykka

പാവയ്ക്കയില്‍ ഉപ്പ് പുരട്ടി അല്‍പനേരം വെച്ചാല്‍ കയ്പ്പ് കുറയുമെന്നും ചിലര്‍ പറയുന്നു.അതേസമയം തിളക്കുന്ന ഉപ്പുവെള്ളത്തില്‍ പാവയ്ക്ക കുതിര്‍ക്കുന്നത് വലിയ അളവില്‍ കയ്പ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. പാചകം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പ്ലെയിന്‍ തൈര് ഉപയോഗിച്ച് നിങ്ങള്‍ക്ക് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം. ഇതൊക്കെയാണെങ്കിലും കയ്പേറിയ പാവയ്ക്ക് കഴിക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക.

Tags