കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടും ഈ ബജി

google news
baji

1.കാരറ്റ് – 2എണ്ണം
2.കടലമാവ്- ഒന്നേകാൽ കപ്പ്
3. മഞ്ഞൾപ്പൊടി- കാൽടീസ്പൂൺ
4.മുളക്‌പൊടി- 1 ടീസ്പൂൺ
5.കുരുമുളക്- അരടീസ്പൂൺ
6.കായം-ഒരു നുള്ള്
7.ഉപ്പ്- ആവശ്യത്തിന്
8.എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
കാരറ്റ് തൊലി കളഞ്ഞ് നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. നോൺസ്റ്റിക് പാനിലേക്ക് കാരറ്റ് ചേർത്ത് എണ്ണ ചേർക്കാതെ ആവശ്യത്തിന് ഉപ്പ് വിതറി ഇരുവശങ്ങളും ചൂടാക്കുക. 2 മുതൽ 7വരെയുള്ള ചേരുവകളിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് കാരറ്റ് മുക്കി എണ്ണയിൽ വറുത്തെടുക്കുക. രുചികരമായ കാരറ്റ് ബജി തയ്യാർ.

Tags