വീട്ടിൽ ഉണ്ടാക്കാം ബേസൻ ബർഫി

google news
besan

ആവശ്യമായവ

കടല മാവ് -1 1/4 കപ്പ്‌ 

നെയ്യ് -1/2 കപ്പ്‌ 
പഞ്ചസാര -3/4 കപ്പുമുതൽ 1 കപ്പ്‌ വരെയാകാം 
ഏലയ്ക - 1/4 ടീസ്പൂൺ.
അണ്ടിപരിപ്പ് /പിസ്ത/ബദാം പൊടിച്ചത് - മുകളിൽ വിതറാൻ

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കി കടലപ്പൊടി ചേർത്ത് നല്ല ബ്രൗൺ നിറം ആകുന്നതുവരെ ചെറു തീയിൽ വറുക്കുക. വേറെ ഒരു പാത്രത്തിൽ പഞ്ചസാരയും കാൽഗ്ലാസ്‌ വെള്ളവും ഇളക്കി യോജിപ്പിച്ചു താഴ്ന്ന തീയിൽ വച്ചു ഒരു നൂൽ പരുവത്തിൽ കുറുക്കുക. അതിൽ ഏലയ്ക്ക പൊടി കൂടി ചേർത്തിളക്കുക.

 ചൂടോടു കൂടി ബ്രൗൺ കളർ ആവുന്നതുവരെ വറത്തെടുത്ത കടല പൊടിയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. എന്നിട്ട് നന്നായി കുറുക്കി എടുക്കാം. പാത്രത്തിൽ നിന്ന് വിട്ടു പോരുന്ന പാകത്തിൽ ആയി കഴിഞ്ഞാൽ നെയ്യ് തടവി വച്ചിരിക്കുന്ന ഒരു ബൗളിലേക്ക് ഇട്ടു പരത്തുക. അതിനു മുകളിൽ കഷ്ണങ്ങൾ ആക്കിയ അണ്ടിപരിപ്പ് , ബദാം, പിസ്തഎന്നിവ വിതറി വേണ്ട രൂപത്തിൽ മുറിച്ചെടുത്ത് നന്നായി തണുക്കാൻ വയ്ക്കുക.

Tags