ബീറ്റ്റൂട്ടിൻ്റെ ഗുണവും രുചിയും അറിയാൻ ഈ അച്ചാർ തന്നെ വേണം

pickle
pickle

ചേരുവകൾ

    വെളിച്ചെണ്ണ / നല്ലെണ്ണ 
    കടുക്
    ഉലുവ
    ഇഞ്ചി
    വെളുത്തുള്ളി
    പച്ചമുളക്
    കറിവേപ്പില
    ബീറ്റ്റൂട്ട്
    ഉപ്പ്
    കാശ്മീരി മുളകുപൊടി
    മഞ്ഞള്‍പൊടി
    കായം 
    വിനാഗിരി

തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അര കപ്പ് വെളിച്ചെണ്ണയോ അല്ലെങ്കിൽ നല്ലെണ്ണയോ ചേർത്ത് ചൂടാക്കുക.
    ഇതിലേയ്ക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
    അര ടീസ്പൂൺ ഉലുവ ചേർത്ത് തീ കുറച്ച് കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത്, അര കപ്പ് വെളുത്തുള്ളി അരിഞ്ഞത്, മൂന്ന് പച്ചമുളക് അരിഞ്ഞത്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് പത്ത് മുതൽ പതിനഞ്ച് മിനിറ്റു വരെ വേവിക്കുക.
    ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ബീറ്റ്റൂട്ട് മൂന്ന് കപ്പ്, ഒരു ടേബിൾസ്പൂൺ ഉപ്പും ചേർത്തിളക്കി അടച്ചു വെച്ച് മൂന്ന് മുതൽ നാല് മിനിറ്റു വരെ വേവിക്കുക.
    ഇടത്തരം തീയിൽ വേണം വേവിക്കാൻ.
    ശേഷം അടപ്പ് തുറന്ന് മൂന്ന് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞള്‍പൊടി, അര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്തിളക്കുക.
    അര കപ്പ് വിനാഗിരി ചേർത്തിളക്കി യോജിപ്പിച്ച് തീ അണച്ച് തണുക്കാൻ മാറ്റി വെയ്ക്കുക.
    ചൂടാറിയതിനു ശേഷം നനവില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
--------------------

Tags