കറുമുറെ കഴിക്കാം ബീറ്റ്റൂട്ട് സ്വീറ്റ് മുറുക്ക്
Jan 10, 2025, 18:50 IST
ആവശ്യമുള്ള സാധനങ്ങൾ:
അരിപ്പൊടി– ഒരു കപ്പ്
പൊട്ടുകടലപ്പൊടി– കാൽ കപ്പ്
ബീറ്റ്റൂട്ട്– ഒന്ന്
വെണ്ണ– ഒരു ടേബ്ൾ സ്പൂൺ
പഞ്ചസാര– ഒരു ടേബ്ൾ സ്പൂൺ
എള്ള്– ഒരു ടീസ്പൂൺ
ഉപ്പ്– പാകത്തിന്
എണ്ണ– വറുക്കാനാവശ്യമായത്
തയാറാക്കുന്ന വിധം:
ബീറ്റ് റൂട്ട് വേവിച്ചുവെക്കുക. തണുത്ത ശേഷം പഞ്ചസാരയും ചേർത്ത് അരച്ചെടുക്കുക. വറുത്തെടുത്ത അരിപ്പൊടിയും പൊട്ടു കടലപ്പൊടിയും ഉരുക്കിയ വെണ്ണ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് മിശ്രിതം ചേർത്ത് നന്നായി കുഴക്കുക.
ആവശ്യത്തിന് വെള്ളവും ഉപ്പും എള്ളും ചേർത്ത് നന്നായി കുഴച്ചെടുക്കുക. എണ്ണ പുരട്ടിയ ഷീറ്റിലേക്ക് ഒറ്റ ദ്വാരമുള്ള നക്ഷത്ര അച്ചിട്ട് ഇഷ്ടമുള്ള ചുറ്റിൽ പിഴിയുക. ചൂടായ എണ്ണയിലിട്ട് വറുത്തുകോരാം.