സ്ഥിരം ബീഫ് കറിയെ വെല്ലുന്ന രുചിയിൽ റോസറ്റ്

beef
beef

ചേരുവകൾ

    ബീഫ് 
    വറ്റൽമുളക്
    കുരുമുളക് 
    ഉപ്പ്
    കറുവാപ്പട്ട
    ഗ്രാമ്പൂ
    ഏലയ്ക്ക
    മഞ്ഞൾപ്പൊടി

തയ്യാറാക്കുന്ന വിധം

    നെയ്യുള്ള ഒരു കിലോ ബീഫ് വലിയ കഷ്ണങ്ങളാക്കിയത് കുക്കറിലേയ്ക്കു മാറ്റുക.
    ഇരുപത് മുതൽ ഇരുപത്തി രണ്ടു വരെ വറ്റൽമുളക്, രണ്ട് ടേബിൾസ്പൂൺ കുരുമുളക്, ആവശ്യത്തിന് ഉപ്പ്, കുറച്ച് കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, മഞ്ഞൾപ്പൊടി എന്നിവയും ഏൽപ്പം വെള്ളവും ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.
    കൂടിയ തീയിൽ ഒരു വിസിൽ അടിച്ചതിനു ശേഷം തീ കുറച്ച് ഇരുപത് മിനിറ്റു കൂടി അടുപ്പിൽ വെയ്ക്കുക.
    നന്നായി വേവിച്ചെടുത്ത ബീഫ് വെള്ളത്തോടൊപ്പം ഒരു പാനിലേയ്ക്കു മാറ്റി അടുപ്പിൽ വെയ്ക്കുക.
    കുറഞ്ഞ തീയിൽ വെള്ളം വറ്റിച്ച് വരട്ടിയെടുക്കുക.

Tags