രുചികരമായ ബീഫ് ചോറ് തയ്യാറാക്കാം
ഒരു പാനിൽ മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് രണ്ട് സവാള നല്ലതുപോലെ വഴറ്റുക. ശേഷം ഇഞ്ചി , വെളുത്തുള്ളി, നാല് പച്ചമുളക് എന്നിവ ചതച്ച് ഇതിലേക്ക് ഇട്ട് വഴറ്റുക. ശേഷം ഒരു തക്കാളി കൂടി ചേർത്ത് . നല്ലതുപോലെ വഴറ്റുക. ശേഷം പകുതി മസാല മാറ്റിവെക്കുക. പാനിലുള്ള മസാലയിലേക്ക് ഒരു കിലോ ബീഫ് ഇട്ടുകൊടുക്കുക.ശേഷം ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി മല്ലിപ്പൊടി ,കുരുമുളകുപൊടിഗരം മസാല എന്നിവയും ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് നന്നായി ഇളക്കുക. ബീഫ് വേവിച്ചെടുക്കാനുള്ള വെള്ളവും ഒഴിച്ചു കൊടുത്ത് വേവിക്കുക.
ശേഷം ഒരു പാനിൽ നെയ്യ്/ എണ്ണ ഒഴിച്ച് മാറ്റിവെച്ച മസാല ചേർക്കുക. കുറച്ചു മല്ലിയില ,പുതിനയില ചേർത്തു കൊടുക്കുക. കുറച്ച് ടീസ്പൂൺ ഗരം മസാല ഒരു സ്പൂൺ ലെമൺ ജ്യൂസ് ചേർത്തു കൊടുത്തു നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ച ബീഫ് ഇട്ടുകൊടുക്കാം. ശേഷം റൈസ് വേവാനുള്ള വെള്ളം ഒഴിച്ച് കൊടുത്ത് വെള്ളം തിളച്ചു വരുമ്പോൾ റൈസ് ഇടുക . ഇതിലേക്ക് പാകത്തിന് ഉപ്പും ഇട്ടുകൊടുത്ത് വേവിക്കുക. രുചികരമായ ബീഫ് ഇറച്ചി ചോറ് തയ്യാർ. സാലഡിനൊപ്പം വിളമ്പാം.