വായിൽ കപ്പലോടും ബീഫ് ഇങ്ങനെ തയ്യാറാക്കിയാൽ

google news
beef

 ബീഫ് നീളത്തിലരിഞ്ഞ് വേവിച്ചത് അര കിലോ

2. സവാള അരിഞ്ഞത് വലുത് ഒന്ന്

3. പച്ചമുളക് നീളത്തിലരിഞ്ഞത് നാലെണ്ണം

4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 2സ്പൂണ്‍ വീതം

5. കശ്മീരി മുളകുപൊടി 2 സ്പൂണ്‍

6. ചില്ലി കളര്‍ ആവശ്യം

7. മുട്ട 2 എണ്ണം

8. കോണ്‍ഫ്‌ലവര്‍ ആവശ്യം

9. ഉപ്പ് ആവശ്യത്തിന്

10. എണ്ണ ആവശ്യത്തിന്

11. കാപ്‌സിക്കം ചുവപ്പ് 1 അരിഞ്ഞത്

beef

പാകം ചെയ്യുന്ന വിധം

ഇറച്ചിയില്‍ മുട്ട, കോണ്‍ഫ്‌ളവര്‍, മുളകുപൊടി, ഉപ്പ്, ചില്ലി കളര്‍ എന്നിവ ചേര്‍ത്ത് പുരട്ടി, ഇത് എണ്ണയില്‍ വറുത്തു കോരുക. ബാക്കി എണ്ണയില്‍ സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴന്നാല്‍ കാപ്‌സിക്കം ചേര്‍ത്ത് വഴറ്റിയ കൂട്ടില്‍ ഇറച്ചിയിട്ടു ജോയിപ്പിക്കുക. അല്‍പം വെള്ളത്തില്‍ കോണ്‍ഫ്‌ളവര്‍ കലക്കി കൂട്ടിലൊഴിച്ച് ഇളക്കി ചേര്‍ത്ത് വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക.

Tags